Bird flu in Kuttanad

ആലപ്പുഴ: പക്ഷിപ്പനിക്കു പുറമെ കുട്ടനാട്ടില്‍ താറാവുകള്‍ക്ക് ബാക്ടീരിയ രോഗബാധയും സ്ഥിരീകരിച്ചു. ഹരിപ്പാട് പള്ളിപ്പാട് പ്രദേശത്ത് താറാവിന്‍ കുഞ്ഞുങ്ങള്‍ കൂട്ടമായി ചത്തത് ഇതുമൂലമാണെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കുട്ടനാട്ടില്‍ വിവിധ സ്ഥലങ്ങളിലായി 6634 താറാവുകളെ കത്തിച്ചിരുന്നു. ഇതില്‍ മൂവായിരത്തോളം എണ്ണത്തെ ദ്രുതകര്‍മസേന കൊന്ന ശേഷമാണ് നശിപ്പിച്ചത്.

എന്നാല്‍ പക്ഷിപ്പനി സ്ഥിരീകരിക്കാത്ത പ്രദേശങ്ങളിലും താറാവുകള്‍ വിവിധ രോഗലക്ഷണങ്ങള്‍ കാട്ടികയും ചത്തൊടുങ്ങുകയും
ചെയ്യുന്നുണ്ട്. പക്ഷിപ്പനിയല്ലാത്ത മറ്റ് അസുഖങ്ങളും വ്യാപിക്കുന്നതായി ഇതോടെ സംശയമുയര്‍ന്നിരുന്നു.സാംപിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ ഇവിടങ്ങളില്‍ ബാക്ടീരിയ പരത്തുന്ന റൈമറല്ല, പാസ്റ്ററല്ല അസുഖങ്ങള്‍ സ്ഥിരീകരിച്ചു.

നാലായിരം താറാവുകള്‍ക്കുമാത്രാണ് H5N8 എന്നായിരുന്നു മൃഗസംരക്ഷണവകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസങ്ങള്‍ കൊണ്ട് ഏഴായിരത്തി അഞ്ഞൂറോളം താറാവുകളെ കത്തിച്ചിട്ടുണ്ട്.

Top