തിരുവനന്തപുരം: പക്ഷിപ്പനി മൂലം നഷ്ടമുണ്ടായ താറാവുകര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നു സര്‍ക്കാര്‍.
പക്ഷിപ്പനി കണ്ടെത്താന്‍ സംസ്ഥാനത്ത് പരിശോധന ലാബുണ്ടാക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ചത്തുവീഴുന്ന താറാവുകളെ കത്തിക്കാതെ മറ്റുമാര്‍ഗമില്ല. പക്ഷിപ്പനി നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ കര്‍മസേന അംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
രോഗം മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലെന്നും ശാസ്ത്രീയമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു.