bird-flu-precaution

ആലപ്പുഴ: പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ രോഗബാധയുള്ള താറാവുകളെ ഇന്ന് കൊന്നു തുടങ്ങും.

ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ നിശ്ചയിച്ച ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് രോഗം ബാധിച്ചവയെ കണ്ടെത്തി നശിപ്പിക്കുക.

H5N8 അല്ലാതെ മറ്റ് രോഗങ്ങളും താറാവുകളില്‍ പടരുന്നതായും മൃഗസംരക്ഷണവകുപ്പിന് സംശയമുണ്ട്. അതേസമയം മരുന്നു നല്‍കിയതോടെ താറാവുകള്‍ക്ക് രോഗം കുറഞ്ഞുതുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു

ആദ്യം H5N8 കണ്ടെത്തിയ തകഴി പ്രദേശത്ത് മൃഗസംരക്ഷണവകുപ്പു ഡയറക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി.

പഞ്ചായത്തംഗങ്ങളുമായി കൂടിയാലോചിച്ചാകും നശിപ്പിക്കേണ്ടവയുടെ മുന്‍ഗണനാക്രമം തീരുമാനിക്കുക.

വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലമായതിനാല്‍ കൊന്ന് കുഴിയെടുത്ത് മൂടാനാവില്ല. അതിനാല്‍ കത്തിച്ചുകളയും. പള്ളിപ്പാട് ഇരുപതുദിവസം പ്രായമുള്ള താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു.

Top