തിരുവനന്തപുരം: കേരളത്തില്‍ നിന്നും താറാവിനേയും കോഴിയേയും വാങ്ങരുതെന്ന് തമിഴ്‌നാട്. മുട്ടകള്‍ വാങ്ങുന്നതിനും തമിഴ്‌നാട് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
കേരളത്തില്‍ താറാവുകള്‍ക്ക് പക്ഷിപ്പനി കണ്ടെത്തിയ പശ്ചാതലത്തിലാണ് തമിഴ്‌നാട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
കേരളത്തില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കും ചെക്ക് പോസ്റ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.