ന്യൂഡല്‍ഹി: പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നു തിരിച്ചിറക്കി.
174 യാത്രക്കാരും ജീവനക്കാരുമായി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച രാവിലെ പാറ്റ്നയിലേക്ക് പോകാനായി പറന്നുയര്‍ന്ന ഗോ എയര്‍ വിമാനമാണ് അത്ഭുതകരമായി വലിയ അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.
റണ്‍വേയില്‍ നിന്ന് ഉയരത്തിലേക്ക് പറക്കുന്നതിനിടെ പക്ഷി ഇടിച്ച പുതിയ എയര്‍ബസ് എ 320 വിമാനത്തിന് നേരിയ കേടുപാടുകള്‍ പറ്റി. പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി.
വിമാനത്തില്‍ 174 യാത്രക്കാര്‍ ഉണ്ടായിരുന്നതിനാലാണ് കൂടുതല്‍ സാങ്കേതിക പരിശോധനകള്‍ക്കായി പൈലറ്റ് വിമാനം തിരിച്ചിറക്കിയതെന്ന് ഗോ എയര്‍ അറിയിച്ചു.
മുഴുവന്‍ യാത്രക്കാരെയും മറ്റൊരു വിമാനത്തില്‍ പാറ്റ്നയിലേക്ക് വൈകാതെ കയറ്റിവിട്ടതായും വിമാനക്കമ്പനി വക്താവ് പറഞ്ഞു.