കാക്കകളും കുരുവികളും അടക്കം എല്ലാ പക്ഷികളും ഇനി ഓർമ്മ മാത്രമാകും !

ക്ഷികളുടെ മരണമണിയെക്കുറിച്ച് ഇന്ത്യയിലെ ബ്രഹ്മാണ്ട സംവിധായകന്‍ ശങ്കറിന്റെ 2.0 എന്ന സൂപ്പര്‍ ഹിറ്റ് സിനിമ നല്‍കിയ സന്ദേശം ഇന്ന് പൊതു സമൂഹത്തില്‍ വ്യാപകമായ ചര്‍ച്ചാ വിഷയമാണ്.

മൊബൈല്‍ ടവറുകള്‍ ഉയര്‍ത്തുന്ന റേഡിയേഷന്‍ മൂലം കുഞ്ഞു കുരുവികള്‍ മുതലുള്ള പക്ഷികളാണ് കൂട്ടത്തോടെ ചത്തൊടുങ്ങി കൊണ്ടിരിക്കുന്നത്. ഇത് രാജ്യത്തെ ഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങളില്‍ വരെ വ്യാപകമാണ്. ഈ വിപത്ത് മനുഷ്യരാശിയുടെ നിലനില്‍പ്പിനെയും ബാധിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് 2.0 യിലൂടെ ശങ്കര്‍ നല്‍കിയത്.

ഇനി ഈ സിനിമയെ മാറ്റി നിര്‍ത്തി നമ്മള്‍ കേരളത്തിലെ സ്ഥിതി തന്നെ ഒന്നു പരിശോധിച്ചാല്‍ ചിത്രം ഒന്നുകൂടി വ്യക്തമാകും. കുഞ്ഞു കുരുവികളെ മാത്രമല്ല കാക്കകളെ പോലും ഇപ്പോള്‍ അപൂര്‍വമായേ കാണാന്‍ പറ്റൂ എന്ന ഗുരുതര അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.

വംശനാശ ഭീഷണികള്‍ നേരിടുന്ന പക്ഷിയിനങ്ങളെ സംബന്ധിച്ചുള്ള കണക്കുകളില്‍ തന്നെ ആശങ്കപ്പെട്ടിരുന്ന പക്ഷി നിരീക്ഷകര്‍ തന്നെ പക്ഷി വര്‍ഗ്ഗത്തിന്റെ കൂട്ട മരണമണി കേട്ട് ഞെട്ടിയിരിക്കുകയാണ്.

നേരത്തെ പക്ഷി നിരീക്ഷണ കേന്ദ്രങ്ങള്‍ തയ്യാറാക്കിയ പട്ടികയില്‍ കന്യാസ്ത്രീകൊക്ക്, ചെറിയ പുള്ളിപരുന്ത്, വലിയ പുള്ളിപരുന്ത്, തോട്ടികഴുകന്‍, കിഴക്കന്‍ നട്ട്, കടല്‍ക്കാട്, ആല്‍കിളി തുടങ്ങിയവ വംശനാശത്തിന്റ വക്കിലാണ്. തിരുവനന്തപുരം, തിരുവല്ല, കളമശ്ശേരി, നിലമ്പൂര്‍ നഗരസഭകള്‍, കുളത്തൂപ്പുഴ, പാറത്തോട്, കുമളി, കോടംതുരുത്ത്, മാടത്തറ, ഏലപ്പള്ളി, കാക്കൂര്‍, മാടായി, വൈത്തിരി, കുമ്പള ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ 2500 ഓളം വരുന്ന പക്ഷിനിരീക്ഷകരാണ് പഠനം നടത്തിയത്.

തിരുവനന്തപുരം കോര്‍പറേഷന്‍ പ്രദേശത്ത് 237 ഇനം പക്ഷികള്‍ കാണപ്പെടുന്നു. 82 ദേശാടന ഇനങ്ങള്‍ വന്നുപോകുന്നുണ്ട്. കളമശ്ശേരി നഗരസഭ പരിധിയിലാണ് തോട്ടിക്കഴുകനുള്ളത്. തേക്കടി തടാകവും കടുവസങ്കേതവുമുള്ള കുമളി പഞ്ചായത്തില്‍ 248 ഇനം പക്ഷികളുണ്ട്. 55 ഇനങ്ങള്‍ വിരുന്നുവരുന്നവയാണ്. ഇവിടെയും 14 ഇനങ്ങള്‍ വംശനാശ ഭീഷണിയിലാണ്.

ഏറ്റവും കൂടുതല്‍ ദേശാടനപ്പക്ഷികള്‍ എത്തുന്നത് ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത് പഞ്ചായത്തിലാണ്, 71 ഇനങ്ങള്‍. കണ്ണൂര്‍ ജില്ലയിലെ മാടായി പഞ്ചായത്തില്‍ 67 ഇനം പക്ഷികള്‍ ദേശാടനത്തിന് എത്തുന്നുണ്ട്.

പരിമിതമായ സംവിധാനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പുറത്തു വന്ന കണക്കുകളാണിവ. ദേശാടന പക്ഷികള്‍ക്കു മാത്രമല്ല സകല പക്ഷി വര്‍ഗ്ഗവും വംശനാശ ഭീഷണി നേരിടുന്നതിന് പ്രധാന കാരണം മൊബൈല്‍ ടവര്‍ റേഡിയേഷന്‍ തന്നെയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

മനുഷ്യര്‍ ജീവിത ക്രമം വേഗത്തില്‍ ചിട്ടപ്പെടുത്താന്‍ ആധുനിക ടെക് നോജിയുടെ അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ഇവിടെ പിടഞ്ഞ് വീഴുന്നത് അനേകം ജീവനുകളാണ്.

മനുഷ്യരെ പോലെ തന്നെ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുള്ളവരാണ് പറവകള്‍ എന്ന് ശങ്കറിനു തന്നെ സിനിമയിലൂടെ വ്യക്തമാക്കേണ്ടി വന്നത് ഈ യാഥാര്‍ത്ഥ്യം മാനവരാശി മറക്കുന്നത് കൊണ്ടു കൂടിയായിരുന്നു എന്ന് ഓര്‍ക്കണം.

വാഹനങ്ങളുടെ പുക അന്തരീക്ഷത്തെ മലീനസമാക്കുന്നതിന്റെ അപകടം തിരിച്ചറിഞ്ഞ് ഡീസല്‍ വഹനങ്ങള്‍ ഘട്ടം ഘട്ടമായി നിരോധിക്കാന്‍ നീക്കങ്ങള്‍ നടത്തുന്ന ഭരണകൂടങ്ങള്‍ പക്ഷേ മൊബൈല്‍ ടവറുകള്‍ ഉയര്‍ത്തുന്ന ഭീഷണി കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. ലോകത്ത് ഒരു രാജ്യത്തും ഇല്ലാത്ത അത്രയും മൊബൈല്‍ കമ്പനികളാണ് ഇന്ത്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. ഇതിനു ചെറിയ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നാല്‍ പോലും അനേകം പക്ഷികളുടെ ജീവനുകള്‍ സംരക്ഷിക്കപ്പെടുമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

Top