മുത്തശ്ശന്റെ ചിതാഭസ്മം കൊണ്ട് ബിസ്ക്കറ്റ് ഉണ്ടാക്കി സുഹൃത്തുക്കൾക്ക് നൽകി കൗമാരക്കാരി

ലോസ് ആഞ്ചലസ്: സ്വന്തം മുത്തശ്ശന്റെ ചിതാഭസ്മം ഉപയോഗിച്ച് ബിസ്ക്കറ്റ് ഉണ്ടാക്കി സുഹൃത്തുക്കൾക്ക് നൽകി കൗമാരക്കാരി. ബുധനാഴ്ച ലോസ് ആഞ്ചലസിലെ പ്രാദേശിക മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത്തരത്തിൽ ഉണ്ടാക്കിയ ബിസ്ക്കറ്റ് പെൺകുട്ടി തന്റെ ഒമ്പത് സുഹൃത്തുക്കളായ വിദ്യാർത്ഥികൾക്ക് നൽകി എന്ന് ലോസ് ആഞ്ചലസ് ടൈംസ് പറഞ്ഞു. സാക്രമെന്റോയിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ട്. സംഭവം അറിയാതെ പെൺകുട്ടിയുടെ സുഹൃത്തുക്കൾ ബിസ്ക്കറ്റ് വാങ്ങി കഴിച്ചു. ഇതിൽ ഒരു പ്രത്യേക ചേരുവ ഉപയോഗിച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് പെൺകുട്ടി ബിസ്ക്കറ്റ് നൽകിയത്. ആൻഡി നോക്സ് എന്ന വിദ്യാർത്ഥിയാണ് ഈ കാര്യം ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞത്. താൻ ക്ലാസ്സിലേക്ക് നടക്കുന്ന വഴിക്ക്, ഈ പെൺകുട്ടി, താൻ ഒരു പ്രത്യേക ചേരുവ ഉപയോഗിച്ച് പാകം ചെയ്ത ബിസ്ക്കറ്റാണ് എന്ന് പറഞ്ഞു, ബിസ്ക്കറ്റ് നൽകി. എന്തെങ്കിലും പ്രത്യേക ചെടിയോ, അല്ലെങ്കിൽ ചേരുവയോ ആകും എന്ന് താൻ കരുതി എന്ന് നോക്സ് പറഞ്ഞു.

ആ ചോദ്യം പെൺകുട്ടിയോട് ചോദിച്ചപ്പോൾ അവർ, “അല്ല, ഇത് എന്റെ മുത്തശ്ശന്റെ ചിതാഭസ്മം ഉപയോഗിച്ച് ഉണ്ടാക്കിയതാണ്,” എന്ന് പറഞ്ഞു. ഒക്ടോബർ 4-ന് നടന്ന ഈ സംഭവത്തിൽ പെൺകുട്ടിയുടെ പേരിൽ നടപടികളോ അറസ്റ്റോ ഒന്നും ഉണ്ടായിട്ടില്ല. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Top