കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ റിമാന്റ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഫ്രാങ്കോ ജാമ്യഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത് .കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞിരുന്നു . ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും.കേസിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഫ്രാങ്കോ യുടെ ഹര്‍ജിയിലെ ആവശ്യം .
ഒരാഴ്ച മുന്‍പ് ഇതേ ആവശ്യവുമായി ബിഷപ്പ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യാപേക്ഷ തള്ളുകയായിരുന്നു . അന്വേഷണം പ്രഥമിക ഘട്ടത്തിലായതിനാല്‍ പൊലീസിനു സമയം നല്‍കേണ്ടതുണ്ടന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടന്നും ചുണ്ടിക്കാട്ടിയാണ് ആദ്യ ജാമ്യാപേക്ഷ കോടതി തള്ളിയത് .പാല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോ ഇപ്പോള്‍ പാല സബ് ജയിലില്‍ തടവിലാണ്.