ബലാത്സംഗകേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് നീട്ടി

Jalandhar bishop Franco Mulakkal,

പാലാ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പാലാ സബ് ജയിലില്‍ കഴിയുന്ന ഡോ.ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് പാലാ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് കാലാവധി നീട്ടിയത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഡോ.ഫ്രാങ്കോയെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

സെപ്റ്റംബര്‍ 21ന് അറസ്റ്റിലായ ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്ത് തെളിവെടുപ്പ് നടത്തിയതിനു ശേഷം 24നാണ് പാലാ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തത്. ഹൈക്കോടതി നേരത്തെ ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

എന്നാല്‍ ബിഷപ്പിനെതിരെയുള്ള മറ്റ് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ബിഷപ്പിനെതിരെ കൂടുതല്‍ പരാതിയും മൊഴികളും ലഭിക്കാനുള്ള സാഹചര്യം ഉള്ളതിനാല്‍ അന്വേഷണ സംഘം വൈകാതെ ജലന്ധറിലേക്ക് പോകും.

Top