കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പുതിയ ആര്‍ച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചു. മാര്‍ ആന്റണി കരിയിലാണ് പുതിയ ആര്‍ച്ച് ബിഷപ്പ്.
കര്‍ദ്ദിനാല്‍ മാര്‍ ആലഞ്ചേരി ഭരണച്ചുമതല ഒഴിഞ്ഞു. നിലവില്‍ മാണ്ഡ്യ രൂപത ബിഷപ്പാണ് മാര്‍ ആന്റണി കരിയില്‍.
സഭയുമായി ബന്ധപ്പെട്ട വിവാദ ഭൂമിയിടപാടില്‍ വിമതവിഭാഗത്തെ പിന്തുണച്ച സംഭവത്തില്‍ സസ്പെന്റ് ചെയ്യപ്പെട്ട സെബാസ്റ്റ്യന്‍ എടയന്ത്രത്തെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും സ്ഥലം മാറ്റിയതിനൊപ്പം പുതിയ നിയമനങ്ങളും നല്‍കിയിട്ടുണ്ട്.