കോട്ടയം: ബിഷപ്പിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ട തീരുമാനം ഉചിതമായില്ലെന്ന് അഭിഭാഷകന്‍ മന്ദീപ് സിംഗ് സച്ച്‌ദേവ്. ബിഷപ്പിനെ നാല് ദിവസം ചോദ്യം ചെയ്തിട്ടുണ്ടെന്നും ഇനിയും പൊലീസ് കസ്റ്റഡിയില്‍ വിടേണ്ട ആവശ്യമില്ലെന്നും മന്ദീപ് സിംഗ് പറഞ്ഞു.
പരിശോധന ഗുണം ചെയ്യില്ലെന്നും കാലപ്പഴക്കം ചെന്ന കേസില്‍ പ്രതിയുടെ ഉമിനീരും രക്തവും എടുക്കുന്നത് ശരിയായ തീരുമാനമല്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. രക്തസാംപിളും ഉമിനീര്‍ സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് ബിഷപ്പ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. കസ്റ്റഡി അനുവദിക്കരുതെന്നും ബിഷപ്പ് ആവശ്യമുന്നയിച്ചിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നാളെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പ് നടക്കുന്നതിനാല്‍ താമസം മാറാന്‍ മഠത്തിലെ കന്യാസ്ത്രീകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധനയും നടക്കുകയാണ്. ബിഷപ്പിന്റെ അഭിഭാഷകന്റെ വാദം പൂര്‍ണമായും തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു ബിഷപ്പിനെതിരെ നടപടി. പൊലീസ് ആവശ്യപ്പെട്ടിരുന്നത് മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30യ്ക്ക് ബിഷപ്പിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും.