ബാബു ആന്റണിയുടെ മാര്‍ഷല്‍ ആര്‍ട്സ് കഥ വെളിപ്പെടുത്തി ബിഷപ്പുമാര്‍

ര്‍ ഡി എക്‌സ് 100 കോടി ക്ലബില്‍ കയറുമ്പോള്‍ അതില്‍ ഏറെ ചര്‍ച്ച ചെയ്ത കാര്യം ആണ് സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ആക്ഷന്‍ ഹീറോയാണ് ബാബു ആന്റണി. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി. എക്‌സില്‍ ബാബു ആന്റണി ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ചിത്രം ജനപ്രീതി നേടുമ്പോള്‍ ബാബു ആന്റണി ബിഷപ്പുമാരെ മാര്‍ഷല്‍ ആര്‍ട്സ് പഠിപ്പിച്ച കഥ വാര്‍ത്തകളില്‍ നിറയുകയാണ്. ബാബു ആന്റണി പുണെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റില്‍ പഠിക്കുന്ന സമയത്താണ് വൈദികരുടെ മാര്‍ഷല്‍ ആര്‍ട്സ് മാസ്റ്ററാവുന്നത്. സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കഥ വെളിപ്പെടുത്തിയത്.

‘ബാബു ആന്റണി പുണെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റില്‍ പഠിക്കുന്ന സമയം, ഞങ്ങള്‍ പുണെയിലെ പേപ്പല്‍ സെമിനാരിയില്‍ പഠിക്കുകയായിരുന്നു. അന്നൊരു സുഹൃത്തുവഴി ആന്റണി സെമിനാരിയില്‍ എത്തിയത്. അദ്ദേഹത്തിന്റെ തന്നെ ആശയമായിരുന്നു, സ്വയം സ്വരക്ഷക്ക് വൈദികര്‍ക്കും കരാട്ടെ പഠിച്ചുകൂടെ എന്നത്. ഏകദേശം 50 ഓളം വൈദികര്‍ കരാട്ടെ പഠിച്ചു. ഇവരില്‍ അഞ്ചു പേരാണ് പിന്നീട് ബിഷപ്പുമാരായത്. നല്ല ശാരീരിക വ്യായാമമായിരുന്നു. ഞാന്‍ ഒരു ആറുമാസം തുടര്‍ന്നു, ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയായിരുന്നു കരാട്ടെ പരിശീലനം. ക്ലീമിസ് കാതോലിക്ക ബാവ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കണ്ണൂര്‍ ബിഷപ് അലക്സ് വടക്കുംതല, മലങ്കര കത്തോലിക്ക സഭയിലെ പാറശാല ബിഷപ് തോമസ് മാര്‍ യൗസേബിയോസ്, തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, സിറോ മലബാര്‍ സഭ മാണ്ഡ്യ ബിഷപ് മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് എന്നിവരും ബാബു ആന്റണിയുടെ ശിഷ്യരായിരുന്നു. 37 വര്‍ഷം മുമ്പ് തന്റെ ശിക്ഷണത്തില്‍ ആയോധനകല അഭ്യസിച്ചിരുന്ന വ്യത്യസ്ത ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ അഞ്ച് ബിഷപ്പുമാരും ആര്‍ച്ച് ബിഷപ്പുമാരും ഒരിക്കല്‍ തന്റെ ശിഷ്യരായിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ 57 കാരനായ ആക്ഷന്‍ സ്റ്റാര്‍ ബാബു ആന്റണിക്ക് സന്തോഷകരമായ ഒരു അത്ഭുതമായിരുന്നു.

Top