ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനിനെതിരെ വീണ്ടും മുന്നറിയിപ്പുമായി കേന്ദ്രം. ബിറ്റ്‌കോയിന് രാജ്യത്ത് നിയമസാധുതയില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ ക്രിപ്‌റ്റോകറന്‍സി സംബന്ധിച്ച വിദഗ്ധരില്‍ നിന്ന് റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ ബിറ്റ്‌കോയിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ബിറ്റ്‌കോയിന്‍ തട്ടിപ്പ് പദ്ധതിയാണെന്ന് നേരത്തെയും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വളരെ കൂടുതല്‍ നഷ്ടസാധ്യതയുള്ള നിക്ഷേപമാര്‍ഗമാണ് ബിറ്റ്‌കോയിനെന്നും ഇതില്‍ നിക്ഷേപിച്ചാല്‍ പണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ബിറ്റ്‌കോയിനെതിരെ ആര്‍ബിഐയും നിരന്തരമായ മുന്നറിയിപ്പ് നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്.