നിക്ഷേപകര്‍ സൂക്ഷിക്കുക , ബിറ്റ്‌കോയിന്‍ മൂല്യം ഇടിയുന്നു ; 15 ശതമാനം നഷ്ടം

bitcoin

നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കി വെള്ളിയാഴ്ച നടന്ന വ്യാപാരത്തില്‍ ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ 15 ശതമാനം ഇടിവ്.

ഒരുമാസത്തിനിടെയുള്ള ദിനവ്യാപാരത്തിന്റെ ഉയര്‍ന്ന നിലവാരത്തില്‍നിന്നുള്ള നഷ്ടം 30 ശതമാനത്തിലേറെയാണ്.

ഹോങ്കോങ് സമയം ഉച്ചയ്ക്ക് 12.07ന് 14,079.05 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്‌കോയിന്‍ ഇടപാട് നടന്നത്. അതിനുമുമ്പ് 13,048 ഡോളര്‍ നിലവാരത്തിലേയ്ക്ക് മൂല്യം താഴ്ന്നിരുന്നു.

ബിറ്റ്‌കോയിന്റെ മൂല്യം 1,300 ശതമാനത്തിലേറെ ഉയര്‍ന്ന് ഈവര്‍ഷം 19,511 ഡോളര്‍ നിലവാരത്തിലെത്തിയിരുന്നു. ക്രിപ്‌റ്റോകറന്‍സികള്‍ക്കിടയില്‍തന്നെ ശക്തരായ എതിരാളികള്‍ ഉയര്‍ന്നുവരുന്നതിലുള്ള ആശങ്കയാകാം കയറ്റത്തിനുപിന്നിലെ ഇറക്കത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

മൂല്യം അനിയന്ത്രിതമായി ഉയര്‍ന്നതോടെ ബിറ്റ്‌കോയിനില്‍ നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് റിസര്‍വ് ബാങ്ക് ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top