റെക്കോര്‍ഡ് നിലവാരത്തിലെത്തി ബിറ്റ്‌കോയിന്റെ മൂല്യം

Bitcoin

ഡോളറിനെതിരെ റെക്കോര്‍ഡ് നിലവാരത്തിലെത്തി ബിറ്റ്‌കോയിന്റെ മൂല്യം. ഡോളറിനെതിരെ 14,61,261.50 രൂപയാണ് ഒരു ബിറ്റ്‌കോയിന്റെ വില. 19,864.15 ഡോളര്‍ ആണ് ഇപ്പോഴത്തെ മൂല്യം. ഇതിലൂടെ മൂന്ന് വര്‍ഷം മുമ്പത്തെ റെക്കോര്‍ഡാണ് ബിറ്റ്‌കോയിന്‍ ഭേദിയ്ക്കുന്നത്. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കൊപ്പം ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കിടയിലും ഡിമാന്‍ഡ് കൂടിയതാണ് ക്രിപ്‌റ്റോ കറന്‍സികളില്‍ ശ്രദ്ധേയനായ ബിറ്റ്‌കോയിനെ പുതിയ ഉയരങ്ങളില്‍ എത്തിച്ചത്. 9,306.35 ഡോളര്‍ എന്ന മുന്‍ റെക്കോര്‍ഡില്‍ 6.1 ശതമാനമാണ് ഇപ്പോള്‍ വര്‍ധന. ഈ വര്‍ഷം മാത്രം 170 ശതമാനത്തില്‍ അധികം വര്‍ധനയാണ് ബിറ്റ്‌കോയിന്റെ മൂല്യത്തിലുണ്ടായത്.

സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലത്ത് വെല്ലുവിളി നിറഞ്ഞ നിക്ഷേപ മാര്‍ഗങ്ങളിലും പണം മുടക്കാന്‍ നിക്ഷേപകര്‍ തയ്യാറായതാണ് ബിറ്റ്‌കോയിന്റെ മൂല്യം ഉയര്‍ത്തിയത്. ക്രിപ്‌റ്റോ കറന്‍സിയുടെ മൂല്യം ഉയര്‍ന്നേക്കാന്‍ ഇടയുണ്ടെന്നതാണ് ആളുകള്‍ കൂടുതല്‍ പണം മുടക്കാന്‍ കാരണം. ക്രിപ്‌റ്റോകറന്‍സികളായ ഇതേറിയം, തഞജ എന്നിവയുടെ മൂല്യവും ഉയര്‍ന്നിട്ടുണ്ട്. 5.6 ശതമാനം, 6.6 ശതമാനം എന്നിങ്ങനെയാണ് ക്രിപ്‌റ്റോകറന്‍സി മൂല്യം ഉയര്‍ന്നത്.

ക്രിപ്റ്റോകറന്‍സി ഒരു തരം ഡിജിറ്റല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ പണമാണ്. ഇത് ഇലക്ട്രോണിക് രൂപത്തില്‍ മാത്രമേ നിലനില്‍ക്കൂ. സങ്കിര്‍ണമായ പ്രോഗ്രമുകളിലൂടെ നിര്‍മിച്ചിരിയ്ക്കുന്ന ഇവയുടെ നിക്ഷേപം വിവിധ ബിറ്റ്‌കോയിന്‍ എക്‌സചേഞ്ചുകള്‍ വഴിയാണ്. ഉയര്‍ന്ന നേട്ടം എന്നതിനൊപ്പം ഏതു സമയത്തും സംഭവിയ്ക്കാന്‍ ഇടയുള്ള മൂല്യം ഇടിവ്, സുരക്ഷിതത്വം എന്നിവ സംബന്ധിച്ച് നിക്ഷേപകര്‍ ബോധവാന്മാരായിരിക്കണം.

Top