ബിറ്റ്‌കോയിന്റെ മൂല്യം ഇടിഞ്ഞു; 24 മണിക്കൂറിനുള്ളില്‍ 2000 ഡോളര്‍ നഷ്ടം

bitcoin

ലണ്ടന്‍: ബിറ്റ്‌കോയിന്റെ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ എത്തിയിരുന്നെങ്കിലും അധികൃതരുടെ പറഞ്ഞതുപോലെ മൂല്യം 24 മണിക്കൂറിനുള്ളില്‍ താഴേയ്ക്കുപോയി.

ബുധനാഴ്ചയിലെ വ്യാപാരത്തില്‍ 11,395 ഡോളര്‍ നിലവാരത്തിലെത്തിയ മൂല്യം വ്യാഴാഴ്ച 9000 ഡോളറിലേയ്ക്കാണ് താഴ്ന്നത്.

ലക്‌സംബര്‍ഗ് ആസ്ഥാനമായ ബിറ്റ് സ്റ്റാമ്പ് എക്‌സ്‌ചേഞ്ചില്‍ വ്യാഴാഴ്ച എട്ടുശതമാനം താഴ്ന്ന് 9000 ഡോളറിലെത്തി. അതായത് 24 മണിക്കൂറിനുള്ളില്‍ നഷ്ടമായത് 2000 ഡോളര്‍.

പിന്നീട് 9,400ലേയ്ക്ക് എത്തിയെങ്കിലും വീണ്ടും നാല് ശതമാനത്തോളം നഷ്ടത്തിലായി.

നേരത്തെ നിക്ഷേപിച്ചവര്‍ ലാഭമെടുത്തപ്പോഴുണ്ടായ സ്വാഭാവിക തിരുത്തലാണിതെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍.

നിക്ഷേപ ലോകത്ത് ആവശ്യക്കാരേറിയതാണ് ബിറ്റ് കോയിന്റെ മൂല്യത്തില്‍ അടുത്തയിടെ വന്‍വളര്‍ച്ചയുണ്ടായത്. കഴിഞ്ഞയാഴ്ച ഗൂഗിള്‍ സെര്‍ച്ചില്‍ ബിറ്റ്‌കോയിന്‍ ആദ്യമായി ട്രംപിനെ പിന്നിലാക്കി.

Top