കൊടും ചൂടില്‍ ബ്രിട്ടന്‍ ഉരുകുന്നു; ഇനിയും ചൂട് കൂടാന്‍ സാധ്യത

ബ്രിട്ടന്‍: തുടര്‍ച്ചയായ അഞ്ചാംദിവസവും കൊടുംചൂടില്‍ ഉരുകി ബ്രിട്ടന്‍. 32 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയര്‍ന്നതോടെ സ്ഥിതിഗതികള്‍ മാറുകയാണ്. ബ്രീട്ടനിലെ പ്രധാന സ്ഥലങ്ങളിലെല്ലാം റോഡുകള്‍ ഉരുകുന്നത് മൂലം ഗ്രിറ്റേഴ്‌സും, അടിയന്തിര ആക്ഷന്‍ ടീമും രാജ്യത്തെ തെരുവുകളില്‍ എത്തിയിട്ടുണ്ട്. കടുത്ത ചൂടില്‍ റോഡില്‍ ടാര്‍ ഉരുകിയൊലിച്ച് പോകുന്നത് തടയാനാണ് ഈ സംഘത്തിനെ നിയോഗിച്ചിട്ടുള്ളത്. വെയില്‍സിലെ പോര്‍ട്ട് മാഡോഗില്‍ 31.9 ഡിഗ്രി സെല്‍ഷ്യസാണ് ചൂടാണ്. റെക്കോഡ് ചൂടാണ് ഇപ്പോഴുള്ളത്.

BRITAIN-2

ചെഷയറിലെ റോസ്‌തേണിലും താപനില റെക്കോര്‍ഡിലെത്തി. 30.7 സെല്‍ഷ്യസാണ് ഇവിടെ താപനില. വാഹനങ്ങള്‍ക്ക് കീഴില്‍ റോഡുകള്‍ പൊട്ടുന്ന അവസ്ഥയുണ്ട്. ടാറുകള്‍ ഉരുകിയൊലിക്കുന്നതിനാല്‍ ഇത് ടയറുകളില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യും. ചൂട് കൂടിയതോടെ ബീച്ചുകളിലും തടാകങ്ങളിലും ആഘോഷിക്കുകയാണ് ജനം. ലണ്ടന്‍ സൂവില്‍ മൃഗങ്ങള്‍ക്ക് തണുപ്പേകാന്‍ ഐസ് ലോലിപോപ്പുകള്‍ നല്‍കുകയും ചെയ്തു. ഞായറാഴ്ച ഇടിയോടു കൂടിയ മഴപെയ്യുമെന്നാണ് പ്രതീക്ഷ. ഇതിനിടെ കാട്ടുതീ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതരും.

Top