കൊടുംചൂടില്‍ ഉരുകി ബ്രിട്ടന്‍; ജലം മിതമായി ഉപയോഗിക്കണമെന്ന് അധികൃതര്‍

ബ്രിട്ടന്‍: തുടര്‍ച്ചയായ ആറാംദിവസവും കൊടുംചൂടില്‍ ഉരുകി ബ്രിട്ടന്‍. 32 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയര്‍ന്നതോടെ സ്ഥിതിഗതികള്‍ മാറുകയാണ്. ബ്രിട്ടനില്‍ ചൂട് കൂടുന്നത് മൂലം ജലം ലാഭിക്കാനുള്ള പുതിയ നിര്‍ദ്ദേശങ്ങളുമുണ്ട്. നാല് മിനിട്ടിനുള്ളില്‍ കുളി നിര്‍ത്തണമെന്നാണ് ഉത്തരവ്. 90 വര്‍ഷത്തിനിടെ ഏറ്റവും ചൂടേറിയ കാലമാണ് ജൂണ്‍മാസം.

32ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില ഉയര്‍ന്നതോടെയാണ് വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. 1925ലാണ് ഇതിന് മുമ്പ് ജൂണ്‍ മാസത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത്. ചൂടേറിയതോടെ വെള്ളത്തിനും ആവശ്യക്കാര്‍ ഏറെയാണ്. സൗത്ത് ഈസ്റ്റ് പ്രദേശങ്ങളില്‍ ഈ വര്‍ഷം 7 ശതമാനം മഴ മാത്രമാണ് ഉണ്ടായിട്ടുള്ളത്.

വെയില്‍സിലെ പോര്‍ട്ട് മാഡോഗില്‍ 31.9 ഡിഗ്രി സെല്‍ഷ്യസാണ് ചൂടാണ്. റെക്കോഡ് ചൂടാണ് ഇപ്പോഴുള്ളത്.ചെഷയറിലെ റോസ്‌തേണിലും താപനില റെക്കോര്‍ഡിലെത്തി. 30.7 സെല്‍ഷ്യസാണ് ഇവിടെ താപനില. ഞായറാഴ്ച ഇടിയോടു കൂടിയ മഴപെയ്യുമെന്നാണ് പ്രതീക്ഷ. ഇതിനിടെ കാട്ടുതീ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതരും.

Top