തൃശൂര്‍: കയ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
സിപിഐഎമ്മുമായുള്ള സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകനായ സതീശന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കയ്പമംഗലത്ത് ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സതീശനു ഗുരുതരമായ പരിക്കേറ്റിരുന്നു.
ഇതേ തുടര്‍ന്ന് ഒളരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.
പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.