ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്കെതിരെ ആഞ്ഞടിച്ച് ബി ജെ പി വക്താവ് സമ്പിത്ത് പത്ര. കര്‍ണാടക സംസ്ഥാനം കോണ്‍ഗ്രസിന്റെ എ ടി എം ആണെന്നും കുമാരസ്വാമി അതിന്റെ ചീഫ് മാനേജറാണെന്നും സമ്പിത്ത് പറഞ്ഞു. ഗാന്ധി കുടുംബത്തിന്റെ കാല്‍ക്കല്‍ സാഷ്ടാംഗ പ്രണാമം നടത്തുകയാണ് കുമാരസ്വാമിയെന്നും ബി ജെ പി വക്താവ് ആരോപിച്ചു.
തന്റെ മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന്റെ ദയയാണെന്നും സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ തന്റെ സര്‍ക്കാരിനില്ലെന്നും കുമാരസ്വാമി ഞായറാഴ്ച അഭിപ്രായപ്പെട്ടിരുന്നു, ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ബി ജെ പി രംഗത്ത് വന്നിരിക്കുന്നത്.