ന്യൂഡല്‍ഹി:സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ്സിന് പങ്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്ത്. കോണ്‍ഗ്രസിന്റെ പങ്ക് പൂര്‍ണ്ണമായും തള്ളുന്നില്ലെന്ന പി. ചിദംബരത്തിന്റെ പ്രസ്താവന കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. രാഹുല്‍ മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഖാലിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ച് ഇന്നലെ രാഹുല്‍ ലണ്ടനില്‍ പങ്കെടുത്ത സംവാദം നാല് പേര് തടസ്സപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം ഇന്ദിരാഗാന്ധി വധത്തിനു ശേഷമുള്ള സിഖ് കൂട്ടക്കൊലയ്ക്ക് പ്രേരണ നല്‍കിയെന്ന് ബിജെപി കുറ്റപ്പെടുത്തി. കലാപത്തില്‍ കോണ്‍ഗ്രസ്സിന് പങ്കില്ലെങ്കില്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് 2005ല്‍ പാര്‍ലമെന്റില്‍ മാപ്പു പറഞ്ഞത് എന്തിനാണെന്ന് ബിജെപി ചോദിച്ചു.