രാഹുല്‍ ഗാന്ധിയുടേത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കപടഭക്തിയെന്ന് ബിജെപി

rahul-gandi

ഗുജറാത്ത്: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനെ പരിഹസിച്ച് ബിജെപി.

ക്ഷേത്രങ്ങളില്‍ പോവുന്നത് നല്ല കാര്യമാണെന്നും, എല്ലാവരും ക്ഷേത്രങ്ങളില്‍ പോവണമെന്നും പ്രാര്‍ഥിക്കണമെന്നും ആചാരങ്ങള്‍ പാലിക്കണമെന്നും തന്നെയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, പക്ഷേ, രാഹുല്‍ഗാന്ധിയുടെ ഈ നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രകടനമാണെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തതെന്നും, അതുകൊണ്ടാണല്ലോ ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ മാത്രം കയറിയിറങ്ങുന്നത് എന്നുമായിരുന്നു ബിജെപിയുടെ പരിഹാസം.

അത്ര വലിയ ഭക്തനാണെങ്കില്‍ ഡല്‍ഹിയിലെ ക്ഷേത്രങ്ങളില്‍ എന്തുകൊണ്ട് പോകുന്നില്ലെന്നും ബിജെപി ആരാഞ്ഞു.

ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ രാഹുല്‍ ഒരിക്കലെങ്കിലും പോയിട്ടുണ്ടോ എന്നും ഗുജറാത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് ഭൂപേന്ദര്‍ യാദവ് പരിഹസിച്ചു.

പട്ടീദാര്‍ വിഭാഗത്തിന്റെ പ്രധാനപ്പെട്ട ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ടാണ് വടക്കന്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുല്‍ തുടക്കമിട്ടത്. രാഷ്ടീയസ്വാധീനം ഏറെയുള്ള പട്ടീദാര്‍ വിഭാഗത്തിനെ പ്രീതിപ്പെടുത്താനാണ് രാഹുലിന്റെ ക്ഷേത്ര സന്ദര്‍ശനമെന്നാണ് ബിജെപി ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഭൂപേന്ദറിന്റെ പ്രസ്താവന.

എന്നാല്‍, വിമര്‍ശിക്കുന്നവര്‍ എന്തും പറഞ്ഞുകൊള്ളട്ടെ എന്ന നിലപാടാണ് രാഹുല്‍ഗാന്ധിയുടേത്.

താനൊരു ശിവഭക്തനാണെന്നും, മറ്റുള്ളവര്‍ എന്തുതന്നെ വിചാരിച്ചാലും സത്യം തന്നോടൊപ്പമുണ്ടെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.

Top