ഷില്ലോങ്: മേഘാലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ഗാന്ധി ധരിച്ചത് വിലകൂടിയ ജാക്കറ്റെന്ന ആരോപണവുമായി ബിജെപി രംഗത്ത്. മേഘാലയയിലെ ബിജെപി നേതാക്കളാണ് രാഹുലിനെതിരെ വിമര്‍ശനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ‘സെലിബ്രേഷന്‍ ഓഫ് പീസ്’ എന്ന സംഗീത പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് രാഹുല്‍ കറുത്ത നിറത്തിലുള്ള ഈ ജാക്കറ്റ് ധരിച്ചിരുന്നത്.
So @OfficeOfRG , soot(pun intended!)-boot ki sarkar with ‘black’ money fleeced from Meghalayan State exchequer by rampant corruption? Instead of singing away our woes, you could have given a report card of your inefficient govt in Meghalaya! Your indifference mocks us! pic.twitter.com/sRvj5eoyRb
— BJP Meghalaya (@BJP4Meghalaya) January 30, 2018
ജാക്കറ്റിന്റെ മോഡലും വിലയും ബ്രാന്‍ഡും വ്യക്തമാക്കുന്ന ചിത്രവും രാഹുല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രവും ചേര്‍ത്തുവച്ചുള്ള ട്വീറ്റിലൂടെയാണ് മേഘാലയയിലെ ബി ജെ പി രാഹുലിനെതിരെ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.
2015 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 11 ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ചതിനെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി രംഗത്ത് വന്നിരുന്നു.