സോഷ്യല്‍ മീഡിയ ജനകീയ ഹര്‍ത്താല്‍ വര്‍ഗ്ഗീയ ലഹള ലക്ഷ്യമിട്ടെന്ന് ബി.ജെ.പി

bjp

കൊച്ചി : കഴിഞ്ഞ ദിവസം മതതീവ്രവാദികള്‍ നടത്തിയ ഹര്‍ത്താല്‍ രാജ്യത്ത് വര്‍ഗ്ഗീയ ലഹള സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാര്‍.

കേരളം മത തീവ്രവാദികളുടെ കേന്ദ്രമായി എന്നതിന് ഉത്തമ തെളിവാണ് ഹര്‍ത്താലിന്റെ പേരില്‍ നടത്തിയ അതിക്രമങ്ങളും തേര്‍ വാഴ്ച്ചയും. മൂന്നുമാസം മുന്‍പ് നടന്ന കൊലയുടെ പേരില്‍ ഇപ്പോള്‍ നടത്തുന്ന പ്രതിക്ഷേധം തന്നെ ഇത് തികച്ചും ആസൂത്രിതമാണ് എന്നതിന്റെ തെളിവാണ്. ഹര്‍ത്താലില്‍ പൊലീസിന്റെ നിഷ്‌ക്രിയത്വം പൊലീസിലും മതതീവ്രവാദികള്‍ പിടിമുറുക്കി എന്ന സംശയം ഉറപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുവില്‍ ആസിഫയെന്ന പിഞ്ചുകുട്ടിയെ കൊലപ്പെടുത്തിയ നരാധമന്മാര്‍ക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും കൂടിയ ശിക്ഷ തന്നെ ലഭിക്കണം. എന്നാല്‍ അതിന്റെ പേരില്‍ വര്‍ഗ്ഗീയ മുതലെടുപ്പ് നടത്താന്‍ മത തീവ്രവാദികളെ അനുവദിച്ചുകൂടാ.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച നരേന്ദ്രമോദി സര്‍ക്കാരിനെതിരെ മതതീവ്രവാദികളെ കൂട്ടുപിടിച്ച് രാജ്യത്ത് വര്‍ഗ്ഗീയ ലഹളകളും കലാപവും ഉണ്ടാക്കി താഴെ ഇറക്കാനുള്ള അസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഹര്‍ത്താലും അക്രമങ്ങള്‍ സൃഷ്ട്ടിക്കലുമെന്നും അതിനെതിരെ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ജി. വിനോദ് കുമാര്‍ വ്യക്തമാക്കി.

Top