കോട്ടയം: കേരളത്തിലെ ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം നിലനില്‍ക്കെ, മുഖ്യ ‘അജണ്ട’ വെളിപ്പെടുത്തി ബിജെപി ദേശീയ നേതൃത്വം.
മണിപ്പൂരില്‍ പൂജ്യത്തില്‍ നിന്ന് മുഖ്യമന്ത്രിയെ സൃഷ്ടിക്കാന്‍ കഴിയുമെങ്കില്‍ കേരളത്തില്‍ ഒരു എംഎല്‍എയില്‍ നിന്ന് മുഖ്യമന്ത്രിയെ സൃഷ്ടിക്കാനുള്ള കല ബിജെപിക്കറിയാമെന്ന് ബിജെപി ദേശിയ വക്താവ് ഷാനവാസ് ഹുസൈന്‍ വ്യക്തമാക്കി.
തെക്കേ ഇന്ത്യയില്‍ കര്‍ണാടകത്തിനു ശേഷം ബിജെപി ലക്ഷ്യമിടുന്നത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് ബിജെപി ലോക്‌സഭാ മണ്ഡലം ബൂത്ത് ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള നിയമസഭയില്‍ ബിജെപിയുടെ ഒരു അംഗം കാലുകുത്തിയ ദിനം കേരളത്തിലെ കമ്യൂണിസമെന്ന ചീട്ടുകൊട്ടാരം തകരുന്നതിന്റെ തുടക്കം കുറിച്ച ദിനം കൂടിയായിരുന്നുവെന്നും ഷാനവാസ് ഹുസൈന്‍ ചൂണ്ടികാട്ടി.