പൊതുപണിമുടക്കു ദിനത്തില്‍ മാതൃകയായി ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം 56 ആം ബൂത്ത്

BJP Alappuzha constituency

ആലപ്പുഴ : പൊതുപണിമുടക്കു ദിനത്തില്‍ എല്ലാവരും പണി മുടക്കിയപ്പോള്‍ മാതൃകാ പ്രവര്‍ത്തനവുമായി ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം 56 ആം ബൂത്ത് കമ്മറ്റി.

ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം മണ്ണഞ്ചേരി തെക്ക് പഞ്ചായത്ത് 56ാം ബൂത്ത് കമ്മറ്റിയുടെ പ്രവര്‍ത്തകരും പൊതുജനങ്ങളും ചേര്‍ന്ന് ഉപയോഗ്യ ശൂന്യമായി കിടന്ന ഗുരുമന്ദിരം പുത്തന്‍ കണ്ടത്തില്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി റോഡ് വൃത്തിയാക്കി. റോഡിന് ഇരുവശവും കാടുപിടിച്ചുകിടന്ന ഭാഗങ്ങള്‍ ഇവര്‍ വെട്ടിത്തെളിച്ചു വൃത്തിയാക്കി. ബി.ജെ.പി മണ്ണഞ്ചേരി തെക്ക് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ. വേണു ഉത്ഘാടനം നിര്‍വഹിച്ചു. ബൂത്ത് പ്രസിഡന്റ് ശശി കുമാര്‍, മണ്ഡലം കമ്മറ്റി അംഗം ഹരി കൃഷ്ണന്‍, പഞ്ചായത് കമ്മറ്റി അംഗം ശിവകുമാര്‍ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാര്‍ ശ്രമദാനത്തില്‍ പങ്കെടുത്ത പൊതുജനങ്ങളേയും ബി.ജെ.പി. പ്രവര്‍ത്തകരെയും അനുമോദിച്ചു. ജനോപകാര പ്രദമായ വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നാടിന് മാതൃക ആകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Top