ആലപ്പുഴ: ബിജെപിയ്ക്കും ബിഡിജെഎസ്സിനും ഇടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിജെപിയുമായുള്ള ബന്ധം നഷ്ടക്കച്ചവടമാണ് ഉണ്ടാക്കിയതെന്ന് വെള്ളാപ്പള്ളി വീണ്ടും ആവര്‍ത്തിച്ചു.
ബിഡിജെഎസ് ഗൗരവമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിഡിജെഎസ്സിന് വേണ്ടി ബിജെപി സംസ്ഥാ നേതൃത്വം ഇടപ്പെട്ടില്ല. അതില്‍ ബിജെപിയ്ക്കുള്ളില്‍ തന്നെ അതൃപ്തരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വെള്ളാപ്പള്ളിയുടെ പരാമര്‍ശം തുഷാര്‍ തള്ളി. ബിജെപിയുമായുള്ള ബന്ധം നഷ്ടക്കച്ചവടമല്ല. സാങ്കേതിക പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും തുഷാര്‍ പ്രതികരിച്ചു.