തിരുവനന്തപുരം: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗത്തിന്റെ പരിഭാഷയില്‍ തനിക്ക് പിഴവ് ഉണ്ടായിട്ടില്ലെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്‍.
പരിഭാഷയില്‍ വന്ന പിഴവാണ് വിവാദത്തിനു കാരണമായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞിരുന്നു. അമിത് ഷാ പറഞ്ഞത് സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് തന്നെയാണെന്നും അതില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നും സര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ അസ്ഥിരപ്പെടുത്തുമെന്നല്ല അമിത് ഷാ പറഞ്ഞതെന്നും ജനശക്തിയില്‍ ഈ സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും മുരളീധരന്‍ വ്യക്തമാക്കി.
കണ്ണന്താനം പരിഭാഷകനല്ലെന്നും ആ നിലയില്‍ അദ്ദേഹം എക്‌സ്പര്‍ട്ട് അല്ലെന്നും കണ്ണന്താനത്തിന്റെ വിമര്‍ശനം വ്യക്തിപരമാണെന്നും അദ്ദേഹത്തിന് അഭിപ്രായം പറയാന്‍ സ്വാതന്ത്യമുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.