കൊച്ചി: തനിയ്ക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ വിഷമം ഇല്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനം.
മന്ത്രിയായിരുന്ന സമയം നല്ലത് ചെയ്യാന്‍ കഴിഞ്ഞെന്നും എംപിയെന്ന നിലയില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് കേരളത്തില്‍ ഈ വളര്‍ച്ച പോര. ബംഗാളിലും ത്രിപുരയിലുമുണ്ടായ വളര്‍ച്ച കേരളത്തില്‍ ഇല്ല. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വളര്‍ച്ച വേഗത്തിലാക്കണം, അദ്ദേഹം വ്യക്തമാക്കി.