ബിജെപി അധ്യക്ഷനായി അമിത് ഷാ തന്നെ തുടരാന്‍ സാധ്യത. . .അന്തിമ തീരുമാനം നാളെ

amithsha

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ തന്നെ ബിജെപി അധ്യക്ഷനായി തുടരാന്‍ സാധ്യത.

ബിജെപിയിലെ ഭാരവാഹി തെരഞ്ഞെടുപ്പുകള്‍ അവസാനിക്കുന്നത് വരെയായിരിക്കും അമിത് ഷാ ബിജെപി അധ്യക്ഷനായി തുടരുക. ഇത് സംബന്ധിച്ച് നാളെ അന്തിമ തീരുമാനമുണ്ടാകും.

ഭാരവാഹി തെരഞ്ഞെടുപ്പിന്റെ സമയക്രമം ചര്‍ച്ച ചെയ്യുന്നതിന് അമിത് ഷായുടെ അധ്യക്ഷതയില്‍ അടുത്ത ദിവസം ഡല്‍ഹിയില്‍ യോഗം ചേരും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകുന്നതാണ്.

ബിജെപിയുടെ ദേശീയ ഭാരവാഹികള്‍, സംസ്ഥാനാധ്യക്ഷന്‍മാര്‍, വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ളവര്‍ തുടങ്ങിയവരെല്ലാം നാളത്തെ യോഗത്തില്‍ പങ്കെടുക്കുന്നതാണ്. പല തട്ടിലുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനൊടുവിലാകും അധ്യക്ഷപദത്തിലേക്കുള്ള തെരഞ്ഞെടുപ്പ്.

Top