ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ – ബിജെപി സംഖ്യം ചേരാനൊരുങ്ങുന്നു. സഖ്യപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. തമിഴ്‌നാടിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, മന്ത്രിമാര്‍ ഉള്‍പ്പെട്ട ചര്‍ച്ചയ്ക്കായി രൂപീകരിച്ച സമിതിയുമായി ഇന്നലെ കൂടിക്കാഴ്ച്ച നടത്തി. 24 സീറ്റില്‍ അണ്ണാ ഡിഎംകെയും എട്ട് സീറ്റില്‍ ബിജെപിയും മത്സരിക്കാനാണ് സാധ്യത.
സഖ്യത്തില്‍ പിഎംകെ, ഡിഎംഡികെ അടക്കമുള്ള പാര്‍ട്ടികളും ഉണ്ടാകും. സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ ചര്‍ച്ചകളുടെ ഭാഗമായി മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുമായി പീയുഷ് ഗോയല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ബിജെപിയുടെ ശക്തികേന്ദ്രമായ കന്യാകുമാരിയിലെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുമ്പേ സഖ്യ പ്രഖ്യാപനം നടത്തി പ്രചാരണം തുടങ്ങാനൊരുങ്ങുകയാണ് ബിജെപി.