ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; ബംഗാളില്‍ പ്രതിഷേധം

കൊല്‍ക്കത്ത: ബിജെപി 157 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക കൂടി പ്രഖ്യാപിച്ചതോടെ ബംഗാളില്‍ വ്യാപക പ്രതിഷേധം. ജല്‍പായിഗുരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്തു. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് ആയിരുന്നു അക്രമം. ജഗദാലിലും മാല്‍ഡയിലും, നോര്‍ത്ത് 24 പര്‍ഗാനാസിലും പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്തു.

ടിക്കറ്റ് നിഷേധിച്ചതിന്റെ പേരില്‍ അസനോളിലെ ബിജെപി നിരീക്ഷകന്‍ സൗരവ് സിക്ദാര്‍ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളും രാജിവെച്ചു. ബിജെപി പഴയ പ്രവര്‍ത്തകരെ മറക്കുന്നുവെന്നാണ് ആരോപണം. വടക്കന്‍ ബംഗാളില്‍ ടിഎംസി നേതാവ് മിഹിര്‍ ഗോസ്വാമിക്ക് സീറ്റ് നല്‍കിയതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയി അടക്കം ഉള്ളവര്‍ക്കും ഈ ഘട്ടത്തില്‍ ബിജെപി സീറ്റു നല്‍കിയിട്ടുണ്ട്.

 

Top