BJP appoints Manoj Tiwari, Nityanand Rai as Delhi and Bihar unit presidents

bjp

ന്യൂഡല്‍ഹി: ഡല്‍ഹി, ബിഹാര്‍ ബിജെപി ഘടകങ്ങള്‍ക്ക് പുതിയ അധ്യക്ഷന്‍മാരെ നിയമിച്ചു. ഡല്‍ഹിയില്‍ മനോജ് തിവാരിയും ബിഹാറില്‍ നിത്യാനന്ദ റായിയും ബിജെപിയെ നയിക്കും.

പ്രശസ്ത ബോജ്പുരി ഗായകനും വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള എംപിയുമാണ് മനോജ് തിവാരി. സതീഷ് ഉപാധ്യയെ മാറ്റിയാണ് മനോജിനെ നിയമിച്ചത്.

മംഗള്‍ പാണ്ഡയെ തല്‍സ്ഥാനത്തു നിന്നും മാറ്റിയാണ് നിത്യാനന്ദ റായിയെ ബിഹാര്‍ ഘടകത്തിന്റെ തലപ്പത്തേയ്ക്ക് പാര്‍ട്ടി ദേശീയ നേതൃത്വം കൊണ്ടുവന്നിരിക്കുന്നത്. 50 വയസുകാരനായ റായ് ഉജയാര്‍പുര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭ പ്രതിനിധിയാണ്.

Top