നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ മമതക്ക് ധൈര്യമുണ്ടോയെന്ന് ഉന്നയിച്ച് ബി.ജെ.പി

കൊല്‍ക്കത്ത: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാരാണസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ മമതക്ക് ധൈര്യമുണ്ടോയെന്ന് ഉന്നയിച്ച് ബി.ജെ.പി. പാര്‍ട്ടിയുടെ പശ്ചിമബംഗാളിലെ നേതാവ് അഗ്‌നിമിത്ര പോളാണ് ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

സീറ്റ് വിഭജനത്തിന് മുമ്പ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് പകരം മത്സരിക്കാന്‍ മമത ബാനര്‍ജിക്ക് ധൈര്യമുണ്ടെങ്കില്‍ അത് ചെയ്യണം. പ്രധാനമന്ത്രിക്കെതിരെ നമ്മുടെ മുഖ്യമന്ത്രി മത്സരിക്കും. അതിന് അവര്‍ക്ക് എത്രമാത്രം ധൈര്യമുണ്ടെന്ന് നോക്കാമെന്നും അഗ്‌നിമിത്ര പോള്‍ പറഞ്ഞു.

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് മമത പറഞ്ഞിരുന്നു. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ബി.ജെ.പി മമതക്കെതിരെ വിമര്‍ശനം ശക്തമാക്കിയത്. 2019ലെ തെരഞ്ഞെടുപ്പിലും പ്രിയങ്ക ഗാന്ധി വാരാണസിയില്‍ നിന്നും ജനവിധി തേടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ഒടുവില്‍ അജയ് മാക്കനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. ഇന്‍ന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജനത്തില്‍ ഡിസംബര്‍ അവസാനത്തോടെ ഏകദേശധാരണയുണ്ടാക്കണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. ജനുവരി രണ്ടാംവാരത്തോടെ നേതാക്കള്‍ യോഗം ചേര്‍ന്ന് സീറ്റ് സംബന്ധിച്ച് അന്തിമ ധാരണയുണ്ടാക്കാമെന്നുമായിരുന്നു വ്യവസ്ഥ.

Top