കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം

തിരുവനന്തപുരം: മലയാളം കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ കൈയ്യേറ്റശ്രമം. കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍ വച്ചാണ് കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസുകാര്‍ കൈയേറ്റം ചെയ്തത്. ആക്രമണത്തിനെതിരെ കുരീപ്പുഴ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി.

കോട്ടുക്കലില്‍ കൈരളി ഗ്രന്ഥശാലയുടെ ഒരു പരിപാടിക്കെത്തിയ കുരീപ്പുഴ വടയമ്പാടി സമരത്തില്‍ ബി.ജെ.പി സ്വീകരിച്ച നിലപാടുകളെപ്പറ്റി സംസാരിച്ചിരുന്നു. തുടര്‍ന്ന് പരിപാടി കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അദ്ദേഹത്തെ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ തടയുകയും അസഭ്യം പറയുകയും ചെയ്തു.

പിന്നീട് കാറില്‍ കയറുമ്പോള്‍ വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. തന്നെ ആക്രമിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും വടയമ്പാടി ജാതിമതില്‍ സമരത്തെക്കുറിച്ച് സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും കുരീപ്പുഴ പറഞ്ഞു.

Top