കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ശബരിമലയില്‍ അയ്യപ്പ ജ്യോതി തെളിയിച്ചു. . .

പത്തനംതിട്ട: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി തെളിയിച്ചു.

മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകിട്ട് ആറിനായിരുന്നു അയ്യപ്പ ജ്യോതി തെളിയിച്ചത്. എന്‍എസ്എസ് ജ്യോതി തെളിയിക്കലിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

പതിനാല് ജില്ലകളിലെ 97 കേന്ദ്രങ്ങളിലാണ് അയ്യപ്പ ജ്യോതി തെളിയിച്ചത്. സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള , ഒ.രാജഗോപാല്‍ എം.എല്‍.എ, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ശബരിമല പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ലിംഗനീതിക്ക് വേണ്ടിയുള്ള സര്‍ക്കാറിന്റെ വനിതാ മതിലിനെ പ്രതിരോധിക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ജ്യോതി തെളിയിക്കുന്നത്.

Top