ന്യൂഡല്‍ഹി: പന്നിപ്പനി ബാധയെ തുടര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ അമിത് ഷായുടെ ചികിത്സ പുരോഗമിക്കുകയാണ്. നെഞ്ച് വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അമിത് ഷാ ആശുപത്രിയിലെത്തിയത്.
मुझे स्वाइन फ्लू हुआ है, जिसका उपचार चल रहा है। ईश्वर की कृपा, आप सभी के प्रेम और शुभकामनाओं से शीघ्र ही स्वस्थ हो जाऊंगा।
— Amit Shah (@AmitShah) January 16, 2019
അമിത് ഷാ തന്നെ ട്വിറ്ററിലൂടെയാണ് തനിക്ക് പന്നിപ്പനി ബാധിച്ച വിവരം പുറത്തു വിട്ടത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടും വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് അമിത് ഷാ ട്വീറ്റില്‍ പറയുന്നു. രാത്രി 9 മണിയോടെയാണ് അമിത് ഷാ ചികില്‍സ തേടിയത്.