തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോമാലിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി..
തിരഞ്ഞെടുപ്പ് പ്രചരണത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മോദി നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ച് എന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയത്. മോദിയുടെ പ്രസംഗം വളച്ചൊടിച്ചതിലൂടെ ജനങ്ങള്‍ക്കിയടില്‍ ബി.ജെ.പി വിരുദ്ധ മനോഭാവം ഉണ്ടാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.
അതിനിടെ, കേരളത്തിലെ ആദിവാസി ശിശു മരണ നിരക്ക് സോമാലിയയേക്കാള്‍ മോശമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. സോമാലിയ പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനമായി പ്രഖ്യാപിക്കണമെന്നും കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് നരേന്ദ്ര മോദിയെ വിലക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, മുതിര്‍ന്ന നേതാവ് മോത്തിലാല്‍ വോറ എന്നിവരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളാണ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയത്.