ന്യൂഡല്‍ഹി: നോട്ട് നിരോധനം സംബന്ധിച്ച് ബിജെപിക്കെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.
നോട്ട് മാറ്റി നല്‍കല്‍ സംബന്ധിച്ച അഴിമതിയില്‍ ബിജെപിക്കെതിരെ കൂടുതല്‍ ഒളിക്യാമറ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ഗുജറാത്തിലെ ബിജെപി ഓഫീസ്, മഹാരാഷ്ട്ര കൃഷിമന്ത്രിയുടെ ഓഫീസ്, മുംബൈ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നടന്ന ഇടപാടിന്റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.
നോട്ട് നിരോധനം സംബന്ധിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് അറിവ് ലഭിച്ചിരുന്നുവെന്ന് ഒളിക്യാമറ ദൃശ്യങ്ങളിലെ സംഭാഷണത്തില്‍ നിന്നും വ്യക്തമാണെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചു. നോട്ട് നിരോധന സമയത്തെ വ്യാപക അഴിമതി തുറന്ന് കാട്ടുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അന്വേഷണം നടത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.