ബംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറായി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കെ.ആര്. രമേശ് കുമാറിനെ തെരഞ്ഞെടുത്തു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്നു ബിജെപി പിന്മാറിയതോടെയാണ് രമേശ് കുമാറിനെ തെരഞ്ഞെടുത്തത്. ബിജെപി മുതിര്‍ന്ന എംഎല്‍എ എസ്. സുരേഷ്കുമാറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നു.
എന്നാല്‍ അവസാന നിമിഷം സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്നു ബിജെപി പിന്മാറി. മുഖ്യമന്ത്രി കുമാരസ്വാമി അല്‍പ്പസമയത്തിനുള്ളില്‍ സഭയില്‍ വിശ്വാസവോട്ട് തേടും. കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യത്തിന് 117 പേരുടെയും ബിജെ പിക്ക് 104 പേരുടെയും പിന്തുണയാണ് ലഭിച്ചിരുന്നത്.