ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിര്‍ത്തിരുന്നുവെന്ന് മെഹ്ബൂബ മുഫ്തി

mehbooba-mufti.jpg.image.784.410 (1)

ശ്രീനഗര്‍: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് മെഹ്ബൂബ മുഫ്തി രംഗത്ത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനെ തുടക്കം മുതല്‍ തന്നെ എതിര്‍ത്തിരുന്നുവെന്നാണ് അവര്‍ പറയുന്നത്.

ഇക്കാര്യം പിതാവ് മുഫ്തി മുഹമ്മദ് സയീദിനെ അറിയിച്ചിരുന്നെന്നും സഖ്യ രൂപവത്കരണം കശ്മീരിന്റെ കഷ്ടപ്പാടുകള്‍ നീക്കുമെന്ന ശുഭപ്രതീക്ഷയാണ് ഉണ്ടായിരുന്നതെന്നും മെഹ്ബൂബ പറഞ്ഞു. ബി.ജെ.പിയുമായുള്ള സഖ്യത്തെ ‘ഒരുകപ്പ് വിഷം’ എന്നാണ് മെഹ്ബൂബ വിശേഷിപ്പിച്ചത്. സഖ്യം പി.ഡി.പിക്ക് കോട്ടമുണ്ടാക്കിയെന്നും അവര്‍ വ്യക്തമാക്കി.

ബി.ജെ.പിയുടെ പല നടപടികളും കശ്മീരിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഒമര്‍ അബ്ദുള്ളയ്ക്കും കോണ്‍ഗ്രസ്സിനും കശ്മീരിലെ ക്രമസമാധാന തകര്‍ച്ച ചൂണ്ടിക്കാട്ടി വിമര്‍ശനം ഉന്നയിക്കാന്‍ അവസരം നല്‍കിയത് ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടാണ്. കേന്ദ്രസര്‍ക്കാര്‍ കശ്മീരിനുവേണ്ടി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ ഒന്നും തന്നെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല മെഹ്ബൂബ കൂട്ടിച്ചേര്‍ത്തു.

Top