കൊച്ചി: ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. പുതിയ സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ ആരൊക്കെയാകും എന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും.
ദേശീയ സെക്രട്ടറി എച്ച് രാജയുടെ നേതൃത്വത്തിലാണ് യോഗം. പ്രളയ ദുരന്തം സംബന്ധിച്ച കാര്യങ്ങളും സംസ്ഥാന സര്‍ക്കാറിനെതിരായ സമര പരിപാടികളും ചര്‍ച്ച ചെയ്യും.
ഡാം സേഫ്റ്റിയുമായി ബന്ധപ്പെട്ട് കേരളത്തിന് സംഭവിച്ച വീഴ്ച കേന്ദ്രത്തെ ധരിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളിലും കോര്‍ കമ്മിറ്റിയില്‍ ധാരണയുണ്ടാകും. കേന്ദ്ര സര്‍ക്കാരിന്റെ ലീഗല്‍ കൗണ്‍സിലര്‍മാരെ നിയമിച്ചതില്‍ പാര്‍ട്ടിക്കുള്ളിലുള്ള പരാതികളും യോഗം പരിഗണിക്കും.