പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന് പനി, ബിജെപി കോര്‍ കമ്മിറ്റി യോഗം മാറ്റി

kummanam

തിരുവനന്തപുരം: വെള്ളിയാഴ്ച ചേരാനിരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം മാറ്റി.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പനി ബാധിച്ചതിനെ തുടര്‍ന്നാണ് യോഗം മാറ്റുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

രണ്ടു ദിവസമായി കുമ്മനം പനി ബാധിതനാണ്. വ്യാഴാഴ്ച വൈകിട്ട് ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. ഇതേതുടര്‍ന്നാണ് യോഗം മാറ്റാന്‍ തീരുമാനിച്ചത്.

വെള്ളിയും ശനിയുമായി ആലപ്പുഴയിലാണ് കോര്‍ കമ്മിറ്റി യോഗം ക്രമീകരിച്ചിരുന്നത്. യോഗം മാറ്റിയതോടെ ശനിയാഴ്ച തിരുവനന്തപുരത്ത് ബിജെപി നേതൃയോഗം ചേരുമെന്ന് പാര്‍ട്ടി അറിയിച്ചു.

കോഴ വിവാദത്തില്‍ പാര്‍ട്ടി പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതിനിടെയാണ് കോര്‍ കമ്മിറ്റി മാറ്റുന്നതെന്നതും ശ്രദ്ധേയമാണ്.

Top