തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം നടത്താന്‍ ക്വട്ടേഷന്‍ സംഘങ്ങളെ ബി.ജെ.പി ഏല്‍പിക്കുകയായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബി.ജെ.പി അക്രമങ്ങള്‍ക്കെതിരെ സി.പി.ഐ ഇന്ന് പ്രതിഷേധദിനമാചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഓഫീസുകള്‍ക്കുനേരെ ഇത്രയേറെ ആക്രമണമുണ്ടായൊരു ഹര്‍ത്താല്‍ സമീപകാല കേരളം കണ്ടിട്ടില്ല. പാലക്കാട്ട് സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഓഫീസുള്‍പ്പെടെ അഞ്ച് സി.പി.ഐ ഓഫീസുകളും 20ലേറെ സി.പി.എം ഓഫീസുകളും ആക്രമിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യവാഹനങ്ങളും കച്ചവടസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടുവെന്നും കാനം വ്യക്തമാക്കി.