പാനൂര്‍: പാനൂരിന് സമീപം കണ്ണംവെള്ളിയില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു.
നാല് സിപിഎം പ്രവര്‍ത്തകര്‍ക്കും ഒരു ബിജെപി പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്.
അര്‍ധരാത്രി 12 ഓടെ കണ്ണംവെള്ളി കല്ലുള്ളപുനത്തില്‍ മടപ്പുര പരിസരത്താണ് ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായത്.
മടപ്പുരയില്‍ ഉത്സവത്തിനെത്തിയവരാണ് ഏറ്റുമുട്ടിയത്.
ബിജെപി പ്രവര്‍ത്തകനായ കണ്ണംവെള്ളിയിലെ മുത്തേടത്ത് താഴെകുനിയില്‍ റോജി (19) നും സിപിഎം പ്രവര്‍ത്തകരായ കണ്ണംവെള്ളിയിലെ റിജില്‍, ശ്രീരാഗ്, വിബിന്‍, ഷൈന്‍ എന്നിവര്‍ക്കുമാണ് വെട്ടേറ്റത്.
ബിജെപി പ്രവര്‍ത്തകനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും, സിപിഎം പ്രവര്‍ത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അക്രമ വിവരമറിഞ്ഞ് ചൊക്ലി പൊലീസ് സ്ഥലത്തെത്തി.
സംഘര്‍ഷം കണക്കിലെടുത്ത് കണ്ണംവെള്ളി പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.
ഏതാനും ദിവസങ്ങളായി പാനൂര്‍ മേഖലയില്‍ സിപിഎം-ബിജെപി സംഘര്‍ഷം നടക്കുന്നുണ്ട്.
ഇതിന്റെ തുടര്‍ച്ചയാണ് അര്‍ധരാത്രി നടന്ന അക്രമം.