ആര്‍എസ്പിക്ക് നിലവില്‍ യുഡിഎഫില്‍ നിന്നു പോകേണ്ട സാഹചര്യമില്ല: എഎ അസീസ്

കൊല്ലം: ആര്‍ എസ് പിക്ക് നിലവില്‍ യുഡിഎഫില്‍ നിന്നു പോകേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എഎ അസീസ്.

ബി ജെ പിയെ നേരിടുന്നതിന് കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂവെന്നും ഇടതുമുന്നണിയിലേക്കുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം ആര്‍എസ്പി അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണമെന്നും അസീസ് പറഞ്ഞു.

ആര്‍എസ്പി എല്‍ഡിഎഫ് വിട്ടത് പാര്‍ലമെന്റ് സീറ്റിന്റെ പേരില്‍ അല്ലെന്നും ആര്‍എസ്പിയുടെ സീറ്റുകള്‍ ക്രമേണ എല്‍ഡിഎഫ് കവര്‍ന്നെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top