തിരുവനന്തപുരം: രാമായണമാസാചരണം സംഘടിപ്പിക്കാനൊരുങ്ങി സി.പി.എം. രാമായണമാസാചരണത്തോട് അനുബന്ധിച്ച് രാമായണത്തിന്റെ സാമൂഹിക പശ്ചാത്തലം വിശദീകരിക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും നടത്തുവാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.
ബി.ജെ.പിയുടെ ക്ഷേത്രങ്ങള്‍ കൈയ്യടക്കാനുള്ള ശ്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ അമ്പലക്കമ്മറ്റിക്കാരുടെ യോഗവും വിളിക്കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തി പാര്‍ട്ടി സ്വയം മാറുന്നതിന്റെ തെളിവാണ് രാമായണ മാസാചരണം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സി.പി.എം നേരിട്ടല്ല ഈ ഇടപെടല്‍ നടത്തുന്നത്. പാര്‍ട്ടിയുടെ ഭാഗമായുള്ള സംസ്‌കൃത സംഘത്തിന്റെ നേതൃത്വത്തിലാണ് രാമായണ മാസാചരണം സംഘടിപ്പിക്കുക.
രാമായണ പാരായണത്തിനൊപ്പം ഇതിഹാസത്തിന്റെ സാമൂഹിക പശ്ചാത്തലം വിശദീകരിക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും ഉണ്ടാകുന്നതാണ്. ഈ മാസം 25ന് സംസ്ഥാനതല സെമിനാറും തുടര്‍ന്ന് എല്ലാ ജില്ലകളിലും പ്രഭാഷണങ്ങളും ചര്‍ച്ചകളും നടത്തുകയും ചെയ്യും. ഇതിനു മുമ്പ് അഷ്ടമിരോഹിണി ദിനത്തില്‍ ശോഭായാത്രയും സിപിഎം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ആദ്യമായാണ് രാമായണമാസാചരണത്തിലേക്ക് കടക്കുന്നത്.