ബംഗളൂരു : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനു നേരിട്ട കനത്ത തിരിച്ചടിക്ക് ശേഷം സഖ്യസര്‍ക്കാരില്‍ പുതിയ നീക്കങ്ങളെന്ന് സൂചന. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നല്‍കാനാണ് നീക്കം.
ജി. പരമേശ്വര മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. കുമാരസ്വാമി ഉപമുഖ്യമന്ത്രിയാകുമെന്നാണ് വിവരം. ജെഡിഎസ് ഇന്ന് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിനുശേഷം നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.