മുംബൈ: ക്ഷേത്രങ്ങള്‍ തുറക്കാത്തതില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. ലോക്ഡൗണിന് ശേഷം ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്.
മുംബൈ, നാഗ്പുര്‍, ഷിര്‍ദി, കൊല്‍ബാപുര്‍ എന്നീ സ്ഥലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും എന്തുകൊണ്ടാണ് ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതെന്ന് പ്രവര്‍ത്തകര്‍ ചോദിച്ചു.
പ്രകടനത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു. പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞപ്പോള്‍ ഇരുവരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.