എ​തി​ർ​പ്പി​ല്ല, പ​ക്ഷേ ബി​ജെ​പിയ്ക്ക് ഇനി രാഷ്ട്രപതിയായി പ്ര​ണാ​ബ് മു​ഖ​ർ​ജി​ വേണ്ട

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ണാ​ബ് മു​ഖ​ർ​ജി​ക്ക് ഒ​ര​വ​സ​രം കൂ​ടി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നു സൂ​ച​ന ന​ൽ​കി ബി​ജെ​പി നേ​തൃ​ത്വം. എ​ൻ​ഡി​ടി​വി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

പ്ര​ണാ​ബ് മു​ഖ​ർ​ജി​യോ​ടു ത​ങ്ങ​ൾ​ക്ക് എ​തി​ർ​പ്പി​ല്ലെ​ന്നും പ​ക്ഷേ വോ​ട്ടെ​ടു​പ്പ് ന​ട​ന്നാ​ൽ സ്ഥാ​നാർ​ഥി​യെ വി​ജ​യി​പ്പി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം എ​ൻ​ഡി​എ​യ്ക്കു​ണ്ടെ​ന്നും ബി​ജെ​പി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. ജൂ​ലൈ​യി​ലാ​ണ് പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം രാ​ഷ്ട്ര​പ​തി സ്ഥാ​ന​ത്തേ​ക്ക് പ്ര​ണാ​ബ് മു​ഖ​ർ​ജി​ക്ക് ഒ​ര​വ​സ​രം കൂ​ടി ന​ൽ​ക​ണ​മെ​ന്ന് ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ആ​ർ​എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​തി​നെ രാ​ഷ്ട്ര​പ​തി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ശി​വ​സേ​ന​യും രം​ഗ​ത്തെ​ത്തി.

Top